കോഴിക്കോട് ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് 2 പേർ മരിച്ചു

Jaihind Webdesk
Wednesday, June 19, 2019

കോഴിക്കോട് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് 2 പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാൾ സ്വദേശി മക്ബൂൽ (51) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത് ഓടത്തെരുവിലായിരുന്നു അപകടം. അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. 2 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. സംഭവ ശേഷം നിർത്താതെ പോയ ടിപ്പർ ലോറിയും ഡ്രൈവറെയും പോലീസ്കസ്റ്റഡിയിലെടുത്തു.