ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് പെൺകുട്ടികൾ മരിച്ചു

Jaihind Webdesk
Sunday, May 26, 2024

 

കൊച്ചി: ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് പെൺകുട്ടികൾ മരിച്ചു. ബന്ധുക്കളായ മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേക്ക് വീണു. അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നു. രണ്ട് പെൺകുട്ടികൾ പുഴയിലിറങ്ങിയിരുന്നില്ല. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.