നീലഗിരിയില്‍ കാട്ടാന ആക്രമണം; രണ്ട് പേർ മരിച്ചു, വനംവകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു

Jaihind Webdesk
Friday, March 8, 2024

നീലഗിരി: നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേർ കൂടി മരിച്ചു. ഗൂഡല്ലൂരിലും മസിനഗുഡിയിലുമായിട്ടാണ് രണ്ട് പേർ മരിച്ചത്.  ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്.

മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത് ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ച് . ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. സംഭവത്തില്‍ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ്‌ മരിച്ചത്.

അതേസമയം മൂന്നാറില്‍ പടയപ്പയുടെ ആക്രമണം തുടരുകയാണ്.  മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ ദേശീയ പാതയില്‍ വിനോദസഞ്ചാരികളുടെ കാര്‍ തകര്‍ത്തിരുന്നു പടയപ്പ. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 യോടെയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ നിലയുറപ്പിച്ച പടയപ്പ വാഹനമെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.