തിരുവനന്തപുരം: സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് . വലിയ ജാഗ്രത വേണം, ചികിത്സ വൈകിപ്പിക്കരുത്. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി അറിയിച്ചു.
ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് രണ്ടു H3N2 രോഗബിധിതർ ഉണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ ആണ് കേസുകൾ റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
എച്ച്3എന്‍2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 പേർക്ക് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചു.
പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് എച്ച്3എന്‍2 രോഗലക്ഷണങ്ങൾ.