ഡല്‍ഹിയിലെ സീലംപൂരില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം. ജനത മസ്ദൂര്‍ കോളനിയില്‍ ഇന്ന് രാവിലെ 7:00 മണിയോടെയാണ് സംഭവം. പത്ത് പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.
ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ജിടിബി ആശുപത്രിയിലേക്കുമാണ് മാറ്റിയത്. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. പത്ത് പേരടങ്ങുന്ന ഒരു കുടുംബം ഇവിടെ താമസിക്കുന്നുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
ഏപ്രില്‍ ആദ്യം ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ മരിക്കുകയും 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.