NILAMBUR| വോട്ടര്‍മാരെ തടസ്സപ്പെടുത്തി, സ്വാധീനിക്കാന്‍ ശ്രമിച്ചു: നിലമ്പൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Jaihind News Bureau
Thursday, June 19, 2025

പോളിംഗ് ബൂത്തിന് സമീപം പ്രചാരണം നടത്തിയെന്ന യു.ഡി.എഫ് പരാതില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. നിലമ്പൂര്‍ ചുങ്കത്തറ കുറുമ്പലങ്ങോട് ആണ് സംഭവം. മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.

സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടസ്സപ്പെടുത്തിയെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഔദ്യോഗിക പ്രചാരണ സമയം അവസാനിച്ചതിന് ശേഷവും പോളിംഗ് ബൂത്തുകള്‍ക്ക് സമീപം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണം തുടര്‍ന്നുവെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിഷേധമുയര്‍ത്തി. പരാതിയെത്തുടര്‍ന്ന് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍, കസ്റ്റഡിയിലുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടതോടെ വലിയ സംഘര്‍ഷം ഒഴിവായി.