ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Tuesday, June 13, 2023

തൃശ്ശൂർ: ലോഡ്ജ് മുറിയില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 8 ഉം 14 ഉം വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം പിതാവ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം.

ഗുരുവായൂരിലെ ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരനും മക്കളുമാണ് ഇത്. തിങ്കളാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് വൈകിയിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ചനിലയിലാണ് ഉണ്ടായത്. സംഭവത്തിൽ ഗുരുവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.