ശബരിമല പാതയിൽ രണ്ട് വാഹനാപകടങ്ങള്‍; ഏഴ് പേർക്ക് പരിക്ക്

Jaihind Webdesk
Saturday, December 23, 2023

പത്തനംതിട്ട: ശബരിമല പാതയിൽ ഇന്ന് പുലർച്ച രണ്ട് വാഹനാപകടങ്ങള്‍ ഉണ്ടായി. സംഭവത്തില്‍ ഏഴ് പേർക്ക് പരിക്ക്.  പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ഒരു അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 പോരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ നാലുപേർക്ക് പരിക്കേറ്റു.  പരുക്ക് ഗുരുതരമല്ല എന്ന് പോലീസ് അറിയിച്ചു.

അതേസമയം പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ  രണ്ടാമത്തെ അപകടമുണ്ടായി. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു.