തോട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു

Jaihind News Bureau
Friday, March 27, 2020

തോട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. മുതുകുളം സ്വദേശികളായ   അഖിൽ ,അരുൺ എന്നിവരാണ് മുങ്ങി മരിച്ചത്.ഇന്ന് നാല് മണിയോടെ ആണ് സംഭവം.ഇവരുടെ പിതാവ് ഉദയൻ പത്ത് ദിവസം മുമ്പാണ് മരിച്ചത്.സംസ്ക്കാരത്തിനായി മുറിച്ച മരത്തിൻറ്റെ ചില്ലകൾ വീടിനു സമീപത്തെ തോട്ടിൽ കിടക്കുകയായിരുന്നു.ഇത് തോടിന് സമീപം നിന്ന് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം.കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുകയാണ്.