നോയിഡയിലെ ഇരട്ട ടവർ സ്‌ഫോടനത്തിലൂടെ തകർത്തു

Jaihind Webdesk
Sunday, August 28, 2022

ന്യൂഡല്‍ഹി: കെട്ടിടനിർമ്മാണ ചട്ടങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്പനി നോയിഡയില്‍ നിര്‍മിച്ച ഇരട്ട ടവര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30തോടെ തകർത്തത്. മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനു നേതൃത്വം നല്‍കിയ മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനംനടത്തിയത്.

തൊള്ളായിരത്തിലധികം ഫ്ലാറ്റുകളും നൂറു മീറ്ററിന് മുകളിൽ പൊക്കവുമുള്ള സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ടവര്‍. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിക്കാതെയാണ് ഇവ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയും 2014ൽ വിധി പ്രഖ്യാപിക്കുകയുമായിരുന്നു. 3700 കിലോഗ്രാ സ്‌ഫോടക വസ്തുക്കളാണ് കെട്ടിടം തകർക്കാൻ ഉപയോഗിച്ചത്.