TVS XL 100 i ടച്ച് സ്റ്റാർട്ട് മോഡല്‍ വിപണിയില്‍

 

ടി.വി.എസിന്‍റെ XL 100 i ടച്ച് സ്റ്റാർട്ട് വിപണിയിലെത്തി. ടി.വി.എസ് നിരയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിലൊന്നായ XL 100, മോപെഡ് ഗണത്തില്‍ പെടുന്നതാണ്.

ഇലക്ട്രിക് സ്റ്റാർട്ടർ, യു.എസ്.ബി ചാർജർ തുടങ്ങിയ മാറ്റങ്ങളോടെയാണ് XL 100 i പതിപ്പ് എത്തുന്നത്. വ്യത്യസ്ത നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും. ഹെവി ഡ്യൂട്ടി വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ XL 100 i ടച്ച് സ്റ്റാർട്ടിന്റെ ഒരുക്കം.

എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ പുതിയ XL 100 പതിപ്പിന്‍റെ മുഖ്യാകർഷണമാണ്. സീറ്റിനെ രണ്ടായി തിരിച്ചിരിക്കുന്നതിനാല്‍‌ പിന്‍സീറ്റ് ആവശ്യപ്രകാരം ഇളക്കിമാറ്റാൻ ഉടമകൾക്ക് കഴിയും. ഇതുവഴി കൂടുതൽ സാധനങ്ങൾ മോപ്പഡില്‍ കയറ്റാം.

പുതിയ പൾപ്പിൾ നിറഭേദമാണ് XL 100 i ടച്ച് സ്റ്റാർട്ടിന്റെ മറ്റൊരു പ്രത്യേകത. പുതിയ പതിപ്പിന്റെ എഞ്ചിനിൽ മാറ്റമില്ല. 99 സി.സി ഒറ്റ സിലിണ്ടർ എഞ്ചിൻ തന്നെയാണ് XL 100 i ക്കും നല്‍കിയിരിക്കുന്നത്. ഒറ്റ സ്പീഡ് ഗിയർബോക്‌സ് മാത്രമാണ് XL 100 i ക്കുള്ളത്.  മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗം. 67 കിലോമീറ്റർ മൈലേജാണ് പുതിയ മോഡലില്‍ ടി.വിഎസിന്‍റെ വാഗ്ദാനം.

ഇരു ടയറുകളിലും ബ്രേക്കിംഗിന് വേണ്ടി ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്. 80 കിലോ മാത്രമാണ് ഭാരം. ഹെവി ഡ്യൂട്ടി മോഡലിനെ അപേക്ഷിച്ച് 2,450 രൂപ പുതിയ ടി.വി.എസ് XL 100 i  ടച്ച് സ്റ്റാർട്ടിന് കൂടുതലാണ്. 36,109 രൂപയാണ് പുതിയ ടി.വി.എസ് XL 100 i ടച്ച് സ്റ്റാർട്ട് പതിപ്പിന്‍റെ എക്‌സ്‌ഷോറൂം വില. കംഫർട്ട് വകഭേദവുമായി 3,350 രൂപയുടെ വില വ്യത്യാസം XL 100 i ടച്ച് സ്റ്റാർട്ട് പതിപ്പിനുണ്ട്. കംഫർട്ടിനെക്കാളും ഉയർന്ന വിലയ്ക്കാണ് പുതിയ XL 100 i പതിപ്പ് വിൽപനയ്ക്ക് എത്തുന്നത്.

TVS XL 100 imoped
Comments (0)
Add Comment