കോഴിക്കോട്: ടി.വി. രാജേഷ് എംഎല്‍എയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും റിമാന്‍ഡില്‍. 2016 ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച് കേസിലാണ് കോഴിക്കോട് കോടതിയുടെ നടപടി. 14 ദിവസത്തേക്കാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജാമ്യം റദ്ദാക്കിയതിനുപിന്നാലെ കോടതിയില്‍ ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്തത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെ ഈ കേസില്‍ ജാമ്യത്തിലായിരുന്നു ഇവര്‍. ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ജാമ്യമെടുക്കുന്നതിനാണ് എത്തിയത്. എന്നാല്‍ ജഡ്ജി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.