തുർക്കിയിൽ എട്ടുനില കെട്ടിടം തകര്‍ന്നു; പത്തുപേർ മരിച്ചു

തുർക്കിയിൽ എട്ടുനില കെട്ടിടം നിലംപൊത്തി പത്തുപേർ മരിച്ചു. ഇസ്താംബൂളിലെ കർതാൽ ജില്ലയിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 13 പേരെ രക്ഷിക്കാനായി. കെട്ടിടത്തിലെ 14 അപ്പാർട്ട്‌മെൻറുകളിലായി 43 പേർ താമസിച്ചിരുന്നത്. അപകടകാരണം വ്യക്തമല്ല. കെട്ടിടത്തിലെ മൂന്നു നിലകൾ നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് ആരോപണമുണ്ട്.

IstanbulBuilding CollapseTurkey
Comments (0)
Add Comment