യുഎസിന് വിനയായി ട്രംപിന്‍റെ തിരിച്ചടി തീരുവ

Jaihind News Bureau
Friday, April 4, 2025

Donald-Trump-Sad

180 ലേറെ രാജ്യങ്ങള്‍ക്ക് മേലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ തിരിച്ചടി തീരുവ യുഎസിനു തന്നെ വിനയാകുന്നു. ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നതിനെ തുടര്‍ന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം

ലോകം പുതിയതും കൂടുതല്‍ ശക്തവുമായ വ്യാപാര യുദ്ധത്തിലേക്കാണ് കടക്കുന്നതെന്നും ഈ യുദ്ധം നിലവില്‍ മാന്ദ്യത്തിന്‍റെ നിഴലിലായ യുഎസ് സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുമെന്നുള്ള വിലയിരുത്തലുകളുമാണ് ഇപ്പോള്‍ വരുന്നത്.

ഡൗ ജോണ്‍സ് 1200 പോയിന്റെ വ്യാപരതുടക്കത്തില്‍ തന്നെ ഇടിഞ്ഞതോടെ യുഎസ് ഓഹരി വിപണികള്‍ നിലം പൊത്തി. 27% തിരിച്ചടി തീരുവയാണ് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിട്ടുള്ളത്. ഇത് ഇന്ത്യന്‍ സമ്പത്തിക വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നതാണ്. യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഏപ്രില്‍ 9 മുതല്‍ കുറഞ്ഞത് 27% ലെവി ബാധകമാകും. പുതിയ വ്യാപര തടസ്സങ്ങള്‍ക്ക് പകരം താരിഫ് ഇളവുകള്‍ പ്രതീക്ഷിച്ചിരുന്ന ഡല്‍ഹിക്ക് ഇത് തിരിച്ചടിയായി. ഓട്ടോമൊബൈല്‍, ഫാര്‍മ, ഐടി തുടങ്ങിയ പ്രധാന ഇന്ത്യന്‍ മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കും.