മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച ടെക്‌സസിലെ കെര്‍ കൗണ്ടിലെ പ്രഭവകേന്ദ്രങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സന്ദര്‍ശിച്ചു. പ്രഭവകേന്ദ്ര സന്ദര്‍ശനത്തിന് ശേഷം ഇരുവരും പ്രാദേശിക ഉദ്യോഗസ്ഥരുമായി വട്ടമേശ സമ്മേളനം നടത്തി. ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്, സെനറ്റര്‍മാരായ ജോണ്‍ കോര്‍ണിന്‍, ടെഡ് ക്രൂസ് എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹൗസ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം മാരകമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നോ എന്നും, വെള്ളപ്പൊക്കത്തിന് മുമ്പ് ചിലരെ ഒഴിപ്പിച്ചത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍ ഏകദേശം 160 പേരെ ഇപ്പോഴും കാണാനില്ല. പേമാരിയില്‍ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂര്‍ കൊണ്ട് 8 മീറ്റര്‍ വരെ കുതിച്ചുയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. ടെക്‌സസിലെ പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ അവധി ദിവസമായതിനാല്‍ ധാരാളം പേര്‍ എത്തിയിരുന്നു.