അമേരിക്ക: മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് അമേരിക്ക. തീരുവ ഒഴിവാക്കണമെങ്കില്‍ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് രാജ്യങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അമേരിക്കയുടെ പുതിയ തീരുമാനത്തോട് പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് മെക്സിക്കോ വ്യക്തമാക്കി. എന്നാല്‍, പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
ഇറക്കുമതി തീരുവയില്‍ കടുത്ത നടപടിയാണ് ഡൊണള്‍ഡ് ട്രംപ് എടുത്തിരിക്കുന്നത്. വീണ്ടും പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം പല കാര്യങ്ങളിലും തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. മെക്സിക്കോ, ചൈന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25% തീരുവയാണ് ഏര്‍പ്പെടുത്തിയത്. തീരുവ ഒഴിവാക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളിലെ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് പ്രസിഡന്റിന്റെ നിര്‍ദേശം. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ തീരുവ ചുമത്താനുള്ള ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പുവച്ചിരുന്നു. യുഎസിനെതിരെ ഈ രാജ്യങ്ങള്‍ തിരിച്ചടിച്ചാല്‍ തീരുവ വര്‍ധിപ്പിക്കാനുള്ള ചട്ടക്കൂടും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ ഇറക്കുമതിക്ക് തീരുവ ചുമത്തുമെന്ന് കാനഡയും തിരിച്ച് സൂചന കൊടുത്തു. മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവയും ചൈന, കനേഡിയന്‍ എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവയുമാണ് ട്രംപിന്റെ ഉത്തരവില്‍ നല്‍കിയിരിക്കുന്നത്. കാനഡ, മെക്സിക്കോ, ചൈന എന്നിവ യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്.