വീണ്ടും രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് തടസം നിന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുക്രൈനുമായി യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭീഷണി.
യുക്രൈയ്‌നിലെ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയുമായി തനിക്ക് ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് റഷ്യയുടെ തെറ്റാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് ശക്തമായ മുന്നറിയിപ്പും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കി.
അങ്ങനെ വന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും താന്‍ ഇരട്ടി നികുതി ചുമത്തുമെന്നും, പുടിന്‍ ശരിയായ നിലപാടെടുത്താല്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അതേ സമയം ആണവ പദ്ധതികള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കില്‍ സമാനമായ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാന്‍ തിരിച്ച് ട്രംപിനും നല്‍കിയിട്ടുണ്ട്. ആണവ പദ്ധതി സംബന്ധിച്ച് വാഷിംഗ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ഇറാന്‍റെ മുന്നറിപ്പ്.