
ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ താൻ വ്യക്തിപരമായി അംഗീകരിക്കേണ്ടതുണ്ടെന്ന് ട്രംപ് .അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമനേയിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി അംഗീകരിക്കാനാവില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.
‘അവർ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ ഒരു ‘ലൈറ്റ് വെയ്റ്റ്’ ആണ്. വെനസ്വേലയിൽ ഡെൽസിയെ നിയമിച്ചതുപോലെ ഇറാനിലെ നിയമനത്തിൽ ഞാൻ പങ്കാളിയാകണം. ഖമനേയിയുടെ നയങ്ങൾ തുടരുന്ന ഒരാളെ നേതാവാക്കുന്നത് അമേരിക്കയെ അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടും’- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാൽ ഖമനേയിയുടെ മരണത്തിനു പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമനേയിയുടേത്. ഇറാന്റെ അധികാരമേഖലകളിൽ നിർണായക സ്വാധീനവും പരിചയവുമുള്ള വ്യക്തിയാണ് മൊജ്തബ ഖമനേയി.മൊജ്തബ ഖമനേയിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഒഫ് എക്സ്പേർട്ട് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്.