DONALD TRUMP| ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ധാരണയിലെന്ന് ട്രംപിന്‍റെ അവകാശവാദം; പ്രതികരിക്കാതെ രാജ്യങ്ങള്‍

Jaihind News Bureau
Tuesday, June 24, 2025

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിലെ ഇറാന്‍ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. 6 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വരുമെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഇരു രാജ്യങ്ങളെയും അഭിനന്ദിക്കുന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍ അതേസമയം, ട്രംപിന്റെ പോസ്റ്റിനോട് ഇതുവരെ ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പത്താം നാളാണ് അമേരിക്ക ഇടപെടല്‍ നടത്തിയതി. ഇറാന്റെ 3 ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു യുദ്ധം നിര്‍ത്തണമെന്ന മുന്നറിയിപ്പ് അമേരിക്ക ഇറാന് നല്‍കിയത്.