മുംബൈ : ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വസതിയിൽ നിന്നാണ് വികാസ് കഞ്ചൻധാനിയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. റിപ്പബ്ലിക് ടിവി , ബോക്സ് സിനിമ , ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ . റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.