മൂന്ന് വയസുകാരി മൂന്ന് വര്‍ഷത്തെ സമ്പാദ്യം നല്‍കിയെന്ന് റഹീം ; ജനിച്ചനാള്‍  മുതല്‍ സമ്പാദിച്ചു തുടങ്ങിയോ എന്ന് ട്രോളന്മാർ

Jaihind Webdesk
Saturday, July 10, 2021

തിരുവനന്തപുരം : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്  എ.എ റഹീമിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ  വ്യാപകവിമര്‍ശനവും ട്രോള്‍വർഷവും.  ഡിവൈഎഫ്‌ഐ നടത്തുന്ന സന്നദ്ധ പദ്ധതിയിലേക്ക് മൂന്ന് വയസുകാരി തന്‍റെ മൂന്നുവർഷത്തെ സമ്പാദ്യം നല്‍കിയെന്ന പോസ്റ്റിനെയാണ് ട്രോളന്മാർ ഏറ്റെടുത്തത്. മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടി എങ്ങനെയാണ് മൂന്നു വര്‍ഷം പണം സ്വരുക്കൂട്ടിയതെന്ന് ട്രോളന്മാർ ചോദിക്കുന്നു.  ജനിച്ചനാള്‍  മുതല്‍ കുട്ടി സമ്പാദിച്ചു തുടങ്ങിയോ എന്നും പരിഹാസം. വണ്ടിപ്പെരിയാർ പീഡനക്കൊലയില്‍ ഡിവൈഎഫ്‌ഐ മൗനം പാലിക്കുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നു.

നിരാമയി എന്ന മൂന്നു വയസുകാരി തന്റെ മൂന്നു വർഷത്തെ സമ്പാദ്യം നൽകിയെന്നാണ് റഹീം പോസ്റ്റിൽ കുറിച്ചത്.  ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും  ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്കാണ് പണം നൽകിയതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് തുക കൈമാറിയെന്നും പോസ്റ്റിൽ പറയുന്നു.