തിരുവനന്തപുരം : കഴിഞ്ഞവർഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനില്‍കുമാറാണ് (56) മരിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ അനില്‍കുമാർ തുടർന്നും അവശനായിരുന്നു. വട്ടിയൂർക്കാവിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. അനില്‍കുമാറിന് കൃത്യമായ ചികിത്സ ലഭിക്കാത്തത് അന്ന് വിവാദമായിരുന്നു.