തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് അടുത്ത മാസം 7 വരെ കൊച്ചുവേളിയില്‍ നിന്ന്

Jaihind Webdesk
Wednesday, January 9, 2019

തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (16347) ഈ മാസം 9 മുതൽ ഫെബ്രുവരി 7 വരെ കൊച്ചുവേളിയിൽ നിന്നാകും യാത്ര ആരംഭിക്കുക. രാത്രി 8.35ന് കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം (16348) ട്രെയിനും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. പിറ്റ് ലൈൻ-3ൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ മാറ്റം.

തലസ്ഥാനത്ത് നിന്നും മലബാര്‍ മേഖലയിലേയ്ക്കുള്ള അവസാന ട്രെയിന്‍, തലസ്ഥാനത്തേയ്ക്ക് ആദ്യമെത്തുന്ന മലബാറില്‍ നിന്നുള്ള തീവണ്ടി എന്നീ നിലകളില്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന മംഗലാപുരം എക്സ്പ്രസ്  തിരുവനന്തപുരം സെന്‍ട്രലിലേയ്ക്ക് വരാത്തത് ഒട്ടേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.