കൊവിഡ്19 നെ പ്രതിരോധിക്കാന്‍ തൃശ്ശൂരില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു. നഗര ഹൃദയത്തിലെ ശക്തന്‍ മാര്‍ക്കറ്റിലാണ് ടണല്‍ സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ഈ ടണലിലൂടെ കടന്നുപോകുന്ന ഒരോ വ്യക്തിയും ഇനി മുതല്‍ അണുവിമുക്തമാകും. ടണലിനുള്ളിലൂടെ കന്നുപോകുന്ന വ്യക്തികളുടെ ദേഹമാസകലം സാനിറ്റൈസര്‍ ,മിസ്റ്റ് രൂപത്തില്‍ സ്പ്രേ ചെയ്ത് അണുവിമുക്തമാക്കുന്നതാണ് രീതി. ഇതിനായി ടണല്‍ സ്ഥാപിച്ചിരിക്കുന്ന വഴിയിലൂടെ മാത്രമാകും ഇനിമുതല്‍ മാര്‍ക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതുമൂലം മാര്‍ക്കറ്റിലേക്കെത്തുന്ന ഓരോവ്യക്തിയും അണുവിമുക്തമാകും.
കോര്‍പ്പറേഷന് വേണ്ടി തൃശൂർ ഇവന്‍റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ആണ് ടണല്‍ സ്ഥാപിച്ചത്. രാവിലെ 8 മണി മുതല്‍ ടണലിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.