തൃശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റ്; കാറ്റിൽ നിയന്ത്രണം വിട്ട് വാഹനം മറഞ്ഞു

Jaihind News Bureau
Monday, July 6, 2020

തൃശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റ്. ഇന്നലെ രാത്രിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. കാറ്റിൽ നിയന്ത്രണം വിട്ട് വാഹനം മറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ചിറങ്ങര, മാപ്പറമ്പ്, വെസ്റ്റ് കൊരട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടമുണ്ടായത്.