തൃപ്പൂണിത്തറ വാഹനാപകടം; ബൈക്ക് യാത്രികന്‍ കസ്റ്റഡിയില്‍; അലക്ഷ്യമായി വാഹനമോടിച്ച് പൊലിഞ്ഞത് ഒരു ജീവന്‍

Jaihind Webdesk
Thursday, November 17, 2022

കൊച്ചി: തൃപ്പൂണിത്തുറയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വാഹനയാത്രക്കാരന്‍ കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയെ വീഴ്ത്തിയ ശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

ബൈക്കിന്‍റെ പുറകില്‍ ഇടിച്ച്‌ യുവതി സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ മരിക്കുകയുമായിരുന്നു.  കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്‍ററിലെ സീനിയര്‍ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. കാവ്യ രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത് .