തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തുല്യരല്ല ; കുറ്റസമ്മതം നടത്തി ബംഗാള്‍ സി.പി.എം

Jaihind Webdesk
Monday, July 12, 2021

തൃണമൂൽ കോൺഗ്രസിനെ ബിജെപിക്ക് തുല്യരായി പ്രചരിപ്പിച്ചത് തെറ്റായിപ്പോയെന്ന് ബംഗാൾ സിപിഎം ഘടകം. ബിജെപിയെയും തൃണമൂലിനെയും തെരഞ്ഞെടുപ്പിൽ ഒരുപോലെ എതിർത്തത് തിരിച്ചടിയായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സു൪ജ്യ കാന്ത മിശ്ര. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി പാ൪ട്ടി രംഗത്തെത്തിയത്.

സിപിഎം ബംഗാൾ ഘടകത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഏറ്റുപറച്ചില്‍. തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതി൪ക്കേണ്ടതാണെന്ന പ്രചാരണം തെറ്റായി. ഇത് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് തിരിച്ചടിയും ഉണ്ടാക്കി. രണ്ട് പതിറ്റാണ്ടിലധികമായി പാ൪ട്ടി തുടരുന്ന നയത്തിന് എതിരായിരുന്നു ഈ നിലപാട്. പാ൪ട്ടി അണികളിലും അനുഭാവികളിലും ഇത് തെറ്റിദ്ധാരണ പട൪ത്താൻ ഇടയാക്കിയെന്നുമാണ് അദ്ദേഹം പറഞ്ഞു.

ഇത്തവണ ബിജെപി വന്നാൽ അടുത്ത തവണ സി.പി.എം വരുമെന്നായിരുന്നു പാർട്ടിയുടെ പ്രചരണം .