മോശമായി പെരുമാറാന്‍ ശ്രമിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരി

Jaihind Webdesk
Monday, December 6, 2021

 

കണ്ണൂർ : പോലീസ് ഉദ്യോഗസ്ഥന് എതിരെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരിയുടെ പരാതി. എസ് സിപിഒ പോസ്റ്റിലുള്ള ഉദ്യോഗസ്ഥന് എതിരെയാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരി പരാതി നൽകിയത്. മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.

സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കൊ സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി. പരാതിക്കാരിയെ വനിതാ സെല്ലിൽ വിളിച്ചു വരുത്തി മൊഴി എടുത്തു, എന്നാൽ സ്ത്രീ പരാതി ഇല്ലെന്ന് പറഞ്ഞതിനാൽ മറ്റു നടപടികൾ ഉണ്ടായില്ല. പൊലീസ് അസോസിയേഷൻ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ. അസോസിയേഷൻ നേതാക്കൾ ഇടപെട്ടാണ് പരാതി ഒതുക്കി തീർത്തതെന്നാണ് സൂചന.