‘മലയാളത്തിന്‍റെ മഹാനടന് ആദരാഞ്ജലികള്‍’ ; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Monday, October 11, 2021

 

തിരുവനന്തപുരം : ചലച്ചിത്ര താരം നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. മലയാളത്തിന്‍റെ മഹാനടന് അദ്ദേഹം ആദരാഞ്ജലികള്‍ നേർന്നു.

‘സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു. അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്‍പിക്കാന്‍ പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം. അഭിനയഗുരുവായ അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്‍റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ അനുഭവസമ്പത്തില്‍ നിന്നാണ്. സ്വദേശമായ കുട്ടനാട്ടിലെ താളവും ബോധ്യങ്ങളുമാണ് അദ്ദേഹത്തിന്‍റെ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു. മലയാളത്തിന്‍റെ മഹാനടന് ആദരാഞ്ജലികള്‍…’ – ഉമ്മന്‍ ചാണ്ടി കുറിച്ചു.