കെ.എം മാണി അനുസ്മരണം കോട്ടയത്ത്

Jaihind Webdesk
Tuesday, May 21, 2019

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണി അനുസ്മരണം നടന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം മാണിയോടൊപ്പമുള്ള അനുഭവങ്ങൾ
കക്ഷി രാഷ്ടീയ ഭേദമന്യേ നേതാക്കൾ പങ്കുവച്ചു.

കേരള രാഷ്ട്രീയത്തിൽ കെ.എം മാണി എന്ന നേതാവിന്‍റെ പ്രാധാന്യം എത്രത്തോളമായിരുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായിരുന്നു അനുസ്മരണ സമ്മേളനം. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. തന്‍റെ ഗവൺമെന്‍റിനുണ്ടായ നേട്ടങ്ങളുടെ പിന്നിൽ കെ.എം മാണിയുടെ പങ്ക് വലുതാണെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു.

പകരക്കാരനില്ലാത്ത നേതാവാണ് കെ.എം മാണിയെന്ന് പി.ജെ ജോസഫ് പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി, എം.കെ മുനീർ, കെ.സി ജോസഫ്, സി എഫ് തോമസ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ്, ഇടതു നേതാക്കളായ മാത്യു ടി തോമസ്, സുരേഷ് കുറുപ്പ്, വി.എൻ വാസവൻ, ബിജെപി നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.