മലപ്പുറത്ത് ആദിവാസി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ; പ്രതിഷേധം

Jaihind Webdesk
Thursday, July 18, 2024

 

മലപ്പുറം: ആദിവാസി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. മലപ്പുറം മുണ്ടേരി നാരങ്ങാ പൊയിൽ 5 ആദിവാസി കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. മണ്ണിടിച്ചിൽ തടയാൻ സംരക്ഷണ ഭിത്തി കെട്ടണമെന്നാവശ്യമാണ് ഉന്നയിക്കുന്നത്. പോത്ത്കല്ല് പഞ്ചായത്ത് സഹായിക്കുന്നില്ലെന്ന് ആദിവാസി കുടുംബങ്ങൾ പരാതിപ്പെട്ടു. ആദിവാസികളുടെ പ്രതിഷേധത്തിൽ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളും ഒപ്പം ചേർന്നിട്ടുണ്ട്.