കത്വ പീഡന കൊലപാതക കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരായ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. പ്രോസിക്യൂഷൻ തെളിവുകളും സാക്ഷികളെയും ഹാജരാക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. പ്രതിക്ക് 18 വയസുണ്ട് എന്ന് നേരത്തെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കേസിൽ, മൂന്ന് പ്രതികൾക്ക് ജീവര്യന്തം തടവ് ശിക്ഷയും, ബാക്കി മൂന്ന് പേർക്ക് 5 വർഷ തടവ് ശിക്ഷയും പഞ്ചാബിലെ പഠാൻ കോട്ട് സെഷൻസ് കോടതി നേരത്തെ വിധിച്ചിരുന്നു. കേസിൽ ഒരു പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.