അഞ്ചൽ ഉത്ര വധക്കേസ് വിചാരണ ആരംഭിച്ചു

Jaihind News Bureau
Tuesday, December 1, 2020

അഞ്ചൽ ഉത്ര വധക്കേസ് വിചാരണ ആരംഭിച്ചു. ഉത്രയുടെ ഭർത്താവായ സൂരജിന് പാമ്പിനെ വിറ്റ പാരിപ്പള്ളി സ്വദേശി സുരേഷിന്‍റെ വിസ്താരമാണ് ആദ്യ ദിനത്തിൽ നടന്നത്. ഇയാളെ കേസ്സിൽ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് ആറാം കോടതിയിലാണ് വിചാരണ നടക്കുന്നത് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻ രാജ് ഹാജരായി. അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.