ട്രെക്ക് ഡൊമേൻ എഎൽ സീരീസില്‍ നാല് പുതിയ മോഡലുകള്‍

Jaihind Webdesk
Tuesday, February 26, 2019

ഡൊമേൻ 2019 സൈക്കിളുകൾ വിപണിയിലെത്തിച്ച് ട്രെക്ക് ബൈസൈക്കിൾ. നാലു മോഡലുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ട്രെക്ക് ഡൊമേൻ എഎൽ 2,എഎൽ 3,എഎൽ 4, എഎൽ 5 എന്നീ നാലു മോഡലുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 57,999 രൂപയ്ക്കാണ് കമ്പനി ട്രെക്ക് സൈക്കിളുകൾ ഷോറൂമുകളിൽ എത്തിച്ചിരിക്കുന്നത്. സൈക്ലിങ് പ്രേമികളുടെ മനം കവരുന്ന രീതിയിലാണ് ട്രെക്ക് സൈക്കിളുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രെയിമിന് ആജീവനാന്ത വാറന്‍റിയുണ്ട്. സുഖകരമായ യാത്രയ്ക്കും സ്ഥിരതയ്ക്കും സൈക്കിളിന്‍റെ ഹെഡ് ട്യൂബ് അൽപ്പം ഉയരത്തിലാണ് ഒരുങ്ങുന്നത്. വിറയൽ പരമാവധി കുറയ്ക്കാൻ ഐഎസ്ഒ സ്പീഡ് കാർബൺ ഫോർക്കുകൾക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.

ഇവയിൽ സൈക്ലിങ് ഗിയറുകൾ വളരെ എളുപ്പം ഘടിപ്പിക്കാനാവും. മോഡലുകളിൽ പൂർണ്ണ മഡ്കാർഡുകൾ തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ട്യൂബ്ലെസ് റെഡി റിമ്മുകൾ, പഞ്ചർ പ്രതിരോധിക്കുന്ന ബോൺട്രേഗർ ആർ1 ഹാർഡ് കേസ് ലൈറ്റ് ടയറുകൾ തുടങ്ങിയ നിരവധി ആക്സസറികളും ഓപ്ഷനൽ എക്സ്ട്രാ വ്യവസ്ഥയിൽ സൈക്കിളുകളിൽ ഒരുങ്ങുന്നു.

സൈക്ലിങ് പ്രേമികളുടെ മനം കവരുന്ന രീതിയിലാണ് ട്രെക്ക് സൈക്കിളുകളെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.