തണൽ മരങ്ങൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചു; പോലീസില്‍ പരാതി നല്‍കി ഗാന്ധിദർശൻ യുവജനസമിതി

Jaihind Webdesk
Monday, May 16, 2022

തിരുവനന്തപുരം : ഗാന്ധിദർശൻ യുവജനസമിതി നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ വീട്ടിമുറിച്ചു നശിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം കമ്മിറ്റി വലിയതുറയില്‍ നട്ടുവളർത്തുന്ന തണൽ മരങ്ങൾ ആണ് വെട്ടി മാറ്റപ്പെട്ടത്.

ഇതിന് എതിരെ ഗാന്ധിദർശൻ യുവജനസമിതി തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി.
സംഘടന നട്ടുവളർത്തുന്ന തണൽ മരങ്ങൾ വെട്ടി നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഗാന്ധിദർശൻ യുവജനസമിതി സംസ്ഥാന പ്രസിഡന്‍റ്‌ അഡ്വ. അഭിജിത്ത് എസ്.കെ പരാതിയില്‍ ആവശ്യപ്പെട്ടു.