മരം കൊള്ള വ്യാപകം : നേര്യമംഗലം റേഞ്ചിൽ കടത്തിയത് മൂന്ന് കോടിയുടെ മരങ്ങൾ

Jaihind Webdesk
Sunday, June 13, 2021

കൊച്ചി : സംസ്ഥാനത്ത് മരംകൊള്ള വ്യാപകം. മുട്ടിൽ മാതൃകയിൽ എറണാകുളം നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയതായി റിപ്പോർട്ടുകൾ. ഏലം റിസർവിൽ നിന്ന് കടത്തിയ തടി കട്ടപ്പനയിൽ പിടികൂടി.

റവന്യൂ വകുപ്പിന്‍റെ കടുത്ത സമ്മർദ്ദം മൂലമാണ് മരം മുറിക്കാനുള്ള പാസ് നൽകിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.കോടികൾ വിലമതിക്കുന്ന മരങ്ങളാണ് വിവാദ ഉത്തരവിന്‍റെ മറവിൽ നേര്യമംഗലത്തുനിന്ന് മുറിച്ചത്. കടത്തിയ മരങ്ങളിൽ കൂടുതലും തേക്ക് തടികളാണെന്നാണ് സൂചന. മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ് അനുവദിച്ചത്