വനംകൊള്ള : ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ യോഗം തൃശൂരില്‍

Jaihind Webdesk
Tuesday, June 15, 2021

തൃശൂര്‍ : വനംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ യോഗം ഇന്ന് തൃശൂരിൽ ചേരും. എഡിജിപി എസ് ശ്രീജിത്താണ് യോഗം വിളിച്ചിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

മുട്ടിൽ വിവാദത്തിന് പിന്നാലെ തൃശൂർ ജില്ലയിലും വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തിയതായി വ്യക്തമായിരുന്നു. അകമല, എളനാട് മേഖലകളിലാണ് കൂടുതലും മരം മുറി നടന്നിട്ടുള്ളത്. അറുനൂറിൽ ഏറെ മരങ്ങൾ മുറിച്ചു കടത്തിയതായി കണക്കാക്കുന്നു. ചിലയിടങ്ങളിൽ തെളിവുകൾ ഇല്ലാതാക്കാൻ മരക്കുറ്റികൾ തീയിട്ട് നശിപ്പിച്ചിട്ടുമുണ്ട്.