ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാല്‍ അറസ്റ്റില്‍

Jaihind News Bureau
Wednesday, August 5, 2020

 

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ  പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂരില്‍ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ്  ഇയാളെ പിടികൂടിയത്. കേസെടുത്ത് നാല് ദിവസമായിട്ടും പ്രതിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ബിജുലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടി. അന്വേഷണ സംഘം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.