ശബരിമല യുവതീപ്രവേശനം : വീണ്ടും നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വംബോർഡ്

ശബരിമല യുവതീപ്രവേശ കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് വീണ്ടും നിലപാട് മാറ്റുന്നു. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്നങ്ങളും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു.

ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ മുതൽ ദേവസ്വംബോർഡ് എടുത്ത നിലപാട്. ഇതിൽനിന്ന് മലക്കംമറിയുന്നതാണ് പുതിയ നിലപാട്.

സുപ്രീംേകാടതിയിൽ എന്തു നിലപാടെടുക്കണമെന്നു നിയമവിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടിയാലോചനകൾക്കുശേഷമേ പറയാനാകൂ. സർക്കാരുമായും ബോർഡ് ഇക്കാര്യം ചർച്ചചെയ്യും. കോടതിയിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Sabarimala
Comments (0)
Add Comment