കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

Jaihind Webdesk
Wednesday, September 29, 2021

കൊച്ചി : ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി ശ്രദ്ധയാണ് മരിച്ചത്. പോണേക്കരയിലെ മുറിയിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.