യുപിയിലെ റായ്ബറേയ്‌ലിൽ ട്രെയിൻ പാളം തെറ്റി 7 മരണം

Jaihind Webdesk
Wednesday, October 10, 2018

യുപിയിലെ റായ്ബറേയ്‌ലിൽ ട്രെയിൻ പാളം തെറ്റി 7 മരണം. ന്യുഫറാക്ക എക്‌സ്പ്രസ് ട്രെയിൻ ഇന്ന് പുലർച്ചയോടെയാണ് പാളം തെറ്റിയത്. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

റായ്ബറേയലിയിൽ നിന്നും ഡൽഹിയിലേക്ക് വരുകയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസ് ഹർചന്ദ്പൂർ സ്റ്റേഷനു സമീപമാണ് പാളം തെറ്റിയത്. പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. ട്രെയിനിന്‍റെ എഞ്ചിനും 8 ബോഗികളുമാണ് പാളം തെറ്റിയത്. റെയിൽവേ പോലീസും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. പാളം തെറ്റാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അപകടതിൽ പെട്ടവർക്ക് ചികിത്സ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദ്ത്യനാഥ് ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു.