നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം: കാറിനുള്ളില്‍ ബിയർ ബോട്ടിലുകള്‍; മദ്യലഹരിയിലെന്ന് സംശയം

Jaihind Webdesk
Thursday, November 9, 2023

 

പത്തനംതിട്ട: മൈലപ്രയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. വെട്ടിപ്പുറം സ്വദേശി പ്രസന്നനാണ് മരിച്ചത്. കാർ യാത്രികർ മദ്യപിച്ചിരുന്നതായി സംശയം. കാറിനുള്ളില്‍ മദ്യക്കുപ്പികള്‍ ചിതറിക്കിടപ്പുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.