ശബരിമല തീർത്ഥാടകരുടെ കാർ പാഞ്ഞുകയറി വഴിയാത്രക്കാർക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരം പേരൂർക്കടയില്‍

Jaihind Webdesk
Monday, December 4, 2023

തിരുവനന്തപുരം: പ്രഭാത നടത്തത്തിനിറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം. പേരൂർക്കട വഴയിലയിലാണ് ദാരുണ സംഭവം. ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വഴയില മീനു ബേക്കറി ഉടമ ഹരിദാസ്, രാധാകൃഷ്ണ ലൈനിൽ വിജയകുമാർ എന്നിവരാണ് മരിച്ചത്. ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.