തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾ കത്തിയതിൽ ദുരുഹത

Jaihind News Bureau
Monday, February 23, 2026

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾ കത്തിയതിൽ ദുരുഹത’.ബസുകൾ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പുലർച്ചെയുണ്ടായതീപിടുത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചിരുന്നു.തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ.