ഗതാഗത നിയമ ലംഘനം ; പിഴകളില്‍ 50 % ഇളവ് ജനുവരി 10 വരെ

Jaihind News Bureau
Tuesday, January 6, 2026

ഷാര്‍ജ : ഗതാഗത നിയമ ലംഘനത്തിനുള്ള പിഴകളില്‍ 50 ശതമാനം വരെ ഇളവ് നല്‍കുന്നത് ജനുവരി പത്തിന് അവസാനിക്കും. ഇതോടൊപ്പം, ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കാനും അവസരം നല്‍കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവര്‍ എത്രയും വേഗം ഉപയോഗിക്കണമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. അതേസമയം, മറ്റുള്ളവരുടെ ജീവന് ഭീഷണിയാകും വിധം ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്ക് ഈ ഇളവ് ബാധകമല്ല. ഷാര്‍ജ പൊലീസ് സ്മാര്‍ട്ട് ആപ്പിലോ മറ്റും പിഴ അടയ്ക്കാം. അതിനാല്‍, പിഴ അടച്ച് ഗതാഗത ഫയല്‍ കുറ്റമറ്റതാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.