എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവ‌‌ർത്തിക്കാൻ അനുവദിക്കണം ; ഇന്ന് കടയടപ്പ് സമരം

Jaihind Webdesk
Tuesday, July 6, 2021

തിരുവനന്തപുരം : നിയന്ത്രണങ്ങൾ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഇന്ന് കടകളടച്ച് പണിമുടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം.

കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം, വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക തുടങ്ങിയവയാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

അതേസമയം സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. നിയന്ത്രണങ്ങൾ തുടർന്നേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സാദ്ധ്യതയുണ്ട്. നിലവിൽ ടിപിആർ 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.വടക്കൻ ജില്ലകളിൽ പരിശോധന കൂട്ടും.