കർഷക മാർച്ചില്‍ സംഘർഷം ; ട്രാക്ടറുകള്‍ തടഞ്ഞു ; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

Jaihind News Bureau
Tuesday, January 26, 2021

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക സംഘടനകളുടെ ട്രാക്ടർ റാലിക്കിടെ സംഘർഷം. കർഷകർക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്നാണ് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു.