കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Saturday, April 27, 2024

 

കോഴിക്കോട്: ഫറോക്ക് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.