അന്യായ കൂലി, പെർമിറ്റ് ഇല്ല; മൂന്നാറില്‍ ഓട്ടോറിക്ഷകൾക്ക് പരിശോധന കര്‍ശനമാക്കി

മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകളിൽ നിന്നും യാത്രക്കാരിൽ നിന്നും അന്യായ കൂലി വാങ്ങുകയും പെർമിറ്റ് എടുക്കാതെയും അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകൾ പിടികൂടുന്നു.മൂന്നാർ പോലീസും മോട്ടോർ വാഹന വകുപ്പും സംയുകതമായാണ് പെർമിറ്റില്ലാത്ത വാഹനങ്ങൾ പിടികൂടുന്നത്.

അഞ്ഞൂറോളം ഓട്ടോറിക്ഷകളാണ് മൂന്നാറിൽ അനധികൃതമായി ഓടുന്നതെന്നാണ് കണക്ക്. ഇങ്ങനെ സർവ്വീസ് നടത്തുന്നവയിലേറെയും ടൂറിസ്റ്റുകളേയും യാത്രക്കാരെയും ചൂഷണം ചെയ്യുന്നതായ പരാതി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. മൂന്നാർ ഡി.വൈ എസ് പിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്തത നേതൃത്വത്തിലാണ് നടപടി. ലോക്കൽ, ട്രാഫിക് വിഭാഗങ്ങളെക്കൂടാതെ പിങ്ക് പോലീസിനെക്കൂടി വിന്യസിച്ചാണ് നടപടി ശക്തമാക്കിയത്.ഷാഡൊ പോലീസിന്റെ സഹായത്തോടെ സ്റ്റാൻറുകൾ കേന്ദ്രീകരിച്ചാണ് അനധികൃത ഓട്ടോകളെ കണ്ടെത്തുന്നത്. ടൗണിൽ ഒട്ടേറെ അനധികൃത ഓട്ടോസ്റ്റാൻഡുകൾ പ്രവർത്തിക്കുന്നുണ്ട്. അവയെ ക്രമപ്പെടുത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. അധികൃതർ മുഖം നോക്കാതെ നടപടി തുടങ്ങിയതോടെ മൂന്നാറിലെ ഗതാഗത സ്തംഭന അവസ്ഥയ്ക്കും മാറ്റമുണ്ട്.

https://www.youtube.com/watch?v=JFMmMlwMAq0

Comments (0)
Add Comment