ബഹറൈനിൽ കൊവിഡ് ബാധിച്ചു ഒരു മരണം കൂടി

Jaihind News Bureau
Sunday, September 20, 2020

ബഹറൈനിൽ കൊവിഡ് ബാധിച്ചു ഒരു മരണം കൂടി. ഇതോടെ മരിച്ചവരുടെ എണ്ണം 221 ആയി. 6979പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് . 57,299 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 1324002പേരെ ചികിത്സക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 46പേരുടെ നില ഗുരുതരമായി തുടരുകയാണ്.